ബാലുശ്ശേരി കരുമല വളവില്‍ ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; 8 പേർക്ക് പരിക്ക്

news image
Jun 11, 2023, 8:56 am GMT+0000 payyolionline.in

ബാലുശ്ശേരി : ബാലുശ്ശേരി കരുമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം. വയനാട്ടില്‍ നിന്നും വന്നിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ ആറുമണിയോടുകൂടിയാണ് അപകടം. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും അപകടത്തിൽ പരിക്കേറ്റു. ഇവർ മൂന്നാര്‍ സ്വദേശികളാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹൈവെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe