ബിഎംഎസിന് രാഷ്ട്രീയ പട്ടിണിയെന്ന് ആന്‍റണി രാജു; ഇടത് സംഘടനകള്‍ക്കും വിമര്‍ശനം

news image
May 21, 2022, 10:33 am IST payyolionline.in

തിരുവനന്തപുരം: കെഎസ്ആര്‍ടിസി  ശമ്പള പ്രതിസന്ധിയില്‍ ബിഎംഎസിന്‍റെ പട്ടിണി സമരത്തിനെതിരെ മന്ത്രി ആന്‍റണി രാജു. ശമ്പളം കൊടുത്തിട്ടും പട്ടിണിയെങ്കിൽ പ്രശ്നം വേറെയാണ്. ബിഎംഎസിന് രാഷ്ട്രീയ പട്ടിണിയാണ്. കെഎസ്ആർടിസിയെ തകർക്കുന്നത് കേന്ദ്ര നയങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇടത് സംഘടനകളെയും മന്ത്രി വിമർശിച്ചു. ഡീസൽ വില വർദ്ധിച്ചപ്പോൾ പോലും സമരം ചെയ്യാത്തവർ ശമ്പളം നൽകിയിട്ടും കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്നും ആന്‍റണി രാജു  മാധ്യമങ്ങളോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe