പയ്യോളി : ബിഎംഎസ്,ഐൻടിയുസി, എസ്ടിയു യൂണിയനുകളിൽ നിന്ന് രാജിവച്ച് ഓട്ടോ – ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അംഗത്വമെടുത്ത തൊഴിലാളികൾക്ക് പയ്യോളി സെക്ഷൻജനറൽ ബോഡി യോഗത്തിൽ സ്വീകരണം നൽകി. ശ്രീജിത്ത്, വിജേഷ്, ശ്രുദിൻകൃഷ്ണ(ബിഎംഎസ്), ശ്രീജേഷ്(ഐഎൻടിയുസി), ആഷിക്(എസ്ടിയു)എന്നിവരാണ് രാജിവച്ചു വന്നവർ.
യൂണിയൻ ജില്ല ജനറൽ സെക്രട്ടറി കെ കെ മമ്മു രാജി വച്ചുവന്നവരെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. ജനറൽ ബോഡി യോഗം കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ വിനോദൻ അധ്യക്ഷനായി. എൻ ടി രാജൻ, എസ് കെ ഇസ്മയിൽ , ബി സുബീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് തോലേരി സ്വാഗതം പറഞ്ഞു.