ബിജെപി നേതാക്കളുടെ നിവേദനം; പയ്യോളിയിൽ എലിവേറ്റഡ് പാതയ്ക്ക് ഗതാഗത മന്ത്രിയെ കാണും: പി.ടി. ഉഷ എം.പി

news image
Sep 26, 2022, 3:07 pm GMT+0000 payyolionline.in

പയ്യോളി: ദേശീയപാതാ വികസനം വഴി പയ്യോളി ടൗൺ രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കാൻ നിലവിലുള്ള ദേശീയപാത ഡിസൈൻ മാറ്റി പകരം പയ്യോളിയിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാവശ്യപ്പെട്ട് 27 ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണുമെന്ന് പി.ടി. ഉഷ എം.പി. പറഞ്ഞു.

 

പയ്യോളിയിൽ എലിവേറ്റഡ് പാത നിർമിക്കാനായി പി.ടി. ഉഷ എം.പി.ക്ക് ബി.ജെ.പി. പ്രസിഡന്റ് എ.കെ. ബൈജു നിവേദനം നൽകുന്നു

പയ്യോളിയിൽ എലിവേറ്റഡ് പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എ.കെ. ബൈജു നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു പി.ടി. ഉഷ. ദേശീയപാത നിലവിലുള്ള സ്കെച്ചിൻ്റെ അടിസ്ഥാനത്തിൽ മണ്ണിട്ട് ഉയർത്തി പൂർത്തിയാവുമ്പോൾ നഗരം വിഭജിക്കപ്പെടുമെന്നും ബസ് സ്റ്റാന്റ് ഭാഗികമായി നഷ്ടപ്പെടുമെന്നും, എന്നാൽ റോഡ് മുഴുവൻ പില്ലറുകളിൽ പണിയുകയാണെങ്കിൽ പലവിധത്തിലുള്ള സൗകര്യങ്ങളും പ്രയോജനങ്ങളും ഉണ്ടാകുമെന്നും നിവേദനത്തിൽ പറയുന്നു.

ഇരു ഭാഗത്തെയും ജനങ്ങൾക്ക് അനായാസം യാത്ര ചെയ്യാനും നഗരസഭയ്ക്ക് വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാക്കാനും കഴിയും. നിവേദക സംഘത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. രാജീവൻ, കെ.പി. രമേശൻ, കെ.എം. ശ്രീധരൻ, അംബിക ഗിരിവാസൻ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് പി. സനൽ ജിത്ത്, സജിത്ത് കളരിപ്പടി എന്നിവരുമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe