ബിജെപി പ്രതിഷേധം: രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കോട്ടയത്ത് തടഞ്ഞു

news image
Jan 22, 2024, 3:48 pm GMT+0000 payyolionline.in

കോട്ടയം: അയോധ്യയിൽ ബാബ്‌രി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കോട്ടയത്ത് തടഞ്ഞു. പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാര്‍ത്ഥികളാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. ഇവര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ പൊലീസെത്തി ഡോക്യുമെന്ററി പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്‌വര്‍ധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ ബാബ്‌രി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി. ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികൾ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe