ബിജെപി ഹഠാവോ ദേശ് ബച്ചാവോ; കൊല്ലത്ത് സിപിഐ യുടെ കാൽനട ജാഥ

news image
Oct 17, 2023, 2:39 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ബിജെപി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാന പ്രകാരമുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ സന്ദേശമുയർത്തി കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ. കാൽനട ജാഥ കൊല്ലത്ത്  ഇ കെ.അജിത്ത് ഉദ്ഘാടനം ചെയ്തു.


വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർ രമേഷ് ചന്ദ്ര , ഡപ്യൂട്ടി ലീഡർ വിജയ ഭാരതി, ഡയറക്ടർ.സി.ആർ.മനേഷ്, പി.കെ.വിശ്വനാഥൻ, കെ. ചിന്നൻ , ബാബു പഞ്ഞാട്ട്, എ.ടി.സദാനന്ദൻ, ടി.ബാലകൃഷൺ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe