ബിഷപ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു; ഇഡി ഓഫിസിൽ എത്താൻ നിർദേശം

news image
Jul 26, 2022, 11:56 am IST payyolionline.in

തിരുവനന്തപുരം∙ സിഎസ്ഐ ബിഷപ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നിർദേശത്തെ തുടർന്നാണ് നടപടി. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പോകാൻ എത്തിയതായിരുന്നു ബിഷപ്.

സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും ഉൾപ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇഡി 13 മണിക്കൂർ പരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ബുധനാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവാൻ ബിഷപ്പിനു നിർദേശം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe