ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 4 ഇന്ത്യക്കാര്‍

news image
Oct 21, 2013, 2:24 pm IST payyolionline.in

ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ 50 വനിതകളെ ഉള്‍പ്പെടുത്തി ഫോര്‍ച്യൂണ്‍ മാസിക പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാലു വനിതകള്‍ ഇടം നേടി. നാലാം സ്ഥാനം നേടിയ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറാണ് പട്ടികയിലെ മുന്‍നിരക്കാരി. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) മാനേജിങ് ഡയറക്ടര്‍ ചിത്രാ രാമകൃഷ്ണ പതിനേഴാമതെത്തി. ആക്‌സിസ് ബാങ്ക് മേധാവി ശിഖാ ശര്‍മ (സ്ഥാനം: 32), എച്ച്എസ്ബിസിയുടെ നൈനാ ലാല്‍ കിദ്വായ് (സ്ഥാനം: 42) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യക്കാര്‍ . ബ്രസീലിയന്‍ ഊര്‍ജ കമ്പനിയായ പെട്രോബ്രാസിന്റെ സിഇഒ മരിയ ദാസ് ഗ്രാസസ് ഫോസ്റ്ററാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe