ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

news image
Jul 4, 2024, 2:02 pm GMT+0000 payyolionline.in

 

 

ദില്ലി:ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത്  പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും നിതീഷ് നിർദേശം നൽകി. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഴിമതി ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe