കോട്ടപ്പള്ളി: സംസ്ഥാനത്ത് നീതി പൂര്‍വ്വമായ സര്‍വെ നടത്തി ബി.പി.എല്‍ ലിസ്റ്റില്‍ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2009 ലെ ബി.പി.എല്‍ ലിസ്റ്റാണ് നിലവിലുള്ളത്. ഇതിലെ അപാകതകള്‍ പരിഹരിച്ച് എ.പി എല്‍ എസ്.എസ് കാരെയും ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോട്ടപ്പള്ളിയില്‍ പുതുതായി അനുവദിച്ച മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ സുതാര്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സാധനങ്ങള്‍ക്ക് വില കയറുന്നു എന്ന മാധ്യമ പ്രചരണം വില കൂടാന്‍ കാരണമാകുന്നതായും മന്ത്രി പറഞ്ഞു. കെ.കെ ലതിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ശാന്ത ആദ്യവില്പന ഉദ്ഘാടനം ചെയ്തു. ആണ്ടി മാസ്റ്റര്‍, എന്‍.കെ വൈദ്യര്, സി.പി ചാത്തു, പി.കെ അശോകന്,സബിത മണക്കുനി, ടി.കെ ബാലന് നായര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, സി.പി ചന്ദ്രി, സതി കണ്ണനാണ്ടി, ടി കരുണാകരന്, എ.മോഹനന്, പി ഇബ്രാഹിം ഹാജി, വടയക്കണ്ടി നാരായണന്, കെ ശ്രീലത, ഇ.കെ പവിത്രന് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.