പയ്യോളി : ബീച്ച് റോഡിലെ എ.കെ.ജി ഗ്രന്ഥാലയത്തിന് നേരെ കരി ഓയില്‍ പ്രയോഗം. അക്ഷര കോളേജിന് സമീപത്തുള്ള ഗ്രന്ഥാലയമാണ് സാമൂഹ്യ വിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചത്. മുനിപിലും വശങ്ങളിലും ഉള്ള ചുമരുകളിലാണ് കരി ഓയില്‍ ഒഴിച്ചത്. കെട്ടിടത്തിന്റെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് വര്ഷത്തില്ലേറെയായി ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ബി.എം.എസ്. നേതാവ് സി.ടി.മനോജ് വധത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലും ഗ്രന്ഥാലയത്തിന് നേരെ സമാനമായ ശ്രമം ഉണ്ടായിരുന്നു.