ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; രണ്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തി

news image
Sep 18, 2021, 2:57 pm IST

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഗഡി റോഡ് ചേതന്‍ സര്‍ക്കിളില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ശങ്കര്‍, ഭാര്യ ഭാരതി, 27 വയസ്സുള്ള മകന്‍, 30ന് മേല്‍ പ്രായമുള്ള പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണികിടന്നും മരിച്ചു.

 

 

 

 

മൃതദേഹത്തിനടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ രണ്ടരവയസ്സുള്ള കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗ്ലൂരു പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഓഫിസര്‍ സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു. പല മൃതദേഹങ്ങളും അഴുകിതുടങ്ങിയിരുന്നെന്നും പൊലീസ് പറഞ്ഞു.

 

ശങ്കര്‍ കുടുംബവുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മകനും രണ്ട് പെണ്‍മക്കളും സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. 9 മാസം പ്രായമുള്ള കുട്ടി പട്ടിണികിടന്നും മരിച്ചു. രണ്ടര വയസ്സുള്ള കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe