ബെംഗളുരു: സോലദേവനഹള്ളിയില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ തൂക്കുപാലം എംജി മന്ദിരത്തിൽ ദേവനന്ദൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Sep 16, 2024, 10:54 am GMT+0000
payyolionline.in
മൈനാഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമ ..
പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പ ..