ബേപ്പൂരിൽ വെളിച്ചെണ്ണ കമ്പനിയിൽ തീപിടിത്തം ; നാ​ല​ര​ല​ക്ഷം രൂ​പ​യു​ടെ നഷ്ടം

news image
Jan 13, 2021, 9:01 am IST

ബേ​പ്പൂ​ർ: ബേ​പ്പൂ​രി​ൽ വെ​ളി​ച്ചെ​ണ്ണ ക​മ്പ​നി​ക്ക് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ന്, ​ന​ടു​വ​ട്ടം മാ​ഹി​യി​ലെ കെ.​പി. ബാ​ബു​വി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​നി​ത ഓ​യി​ൽ മി​ല്ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മീ​ഞ്ച​ന്ത​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തേ​ങ്ങ ഉ​ണ​ക്കാ​നി​ട്ട കൊ​പ്ര​ച്ചേ​വി​നാ​ണ് തീ​പി​ടി​ച്ച​ത്.

അ​ഗ്നി​ശ​മ​ന​സേ​ന യ​ഥാ​സ​മ​യം എ​ത്തി​യ​തി​നാ​ൽ, വെ​ളി​ച്ചെ​ണ്ണ മൊ​ത്ത​മാ​യി സൂ​ക്ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​ള്ള ഭാ​ഗ​ത്തേ​ക്കും തീ ​പ​ട​രാ​തെ ര​ക്ഷി​ച്ചു. ഉ​ണ​ക്കാ​നി​ട്ട തേ​ങ്ങ ക​ത്തി​ന​ശി​ച്ച്​ നാ​ല​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഉ​ട​മ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe