‘ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും’; കർണാടകയുടെ ഉറപ്പ്‌

news image
Feb 24, 2024, 3:26 pm GMT+0000 payyolionline.in

ബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുളളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe