ആലുവ: പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശി 21കാരി ലിയ ജിജിയാണ് മരിച്ചത്. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതര പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിച്ച ബൈക്കുകളാണ് കൂട്ടിയിടിച്ചത്. രണ്ടാമത്തെ ബൈക്ക് ഓടിച്ചയാൾക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. മരിച്ച ലിയയും സാരമായി പരിക്കേറ്റ സുഹൃത്ത് ജിബിനും ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ ഇടിയുടെയും വീഴ്ചയുടെയും ആഘാതമാണ് പെൺകുട്ടിയുടെ ജീവനെടുത്തത്.
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത 21കാരി മരിച്ചു, 2 പേർക്ക് പരിക്ക്
Nov 29, 2023, 8:11 am GMT+0000
payyolionline.in
‘അത് ഞാനല്ല, തട്ടിക്കൊണ്ടുപോകലിൽ പങ്കില്ല’; പൊലീസ് സ്റ്റേഷനിൽ നേര ..
തുറയൂർ ബിടിഎം ഹയർ സെക്കൻഡറിക്ക് പുതിയ പിടിഎ ഭാരവാഹികൾ: വാഹിദ് മാസ്റ്റർ പ്രസിഡ ..