ബോക്‌സിംഗ് ഡേ ഗോൾവിരുന്നാക്കും; എത്തിഹാദിലേക്ക് ആരാധകരെ ക്ഷണിച്ച് സിറ്റി

news image
Dec 24, 2020, 2:36 pm IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബോക്‌സിംഗ് ഡേ മത്സരം ആവേശമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലിറങ്ങുന്നത്. പട്ടികയിൽ സിറ്റി എട്ടാം സ്ഥാനത്തും ന്യൂകാസിൽ പത്താം സ്ഥാനത്തുമാണ്.

സ്റ്റീവ് ബ്രൂസിന്റെ ന്യൂകാസിൽ നിരയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ലണ്ടൻ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.കളിയിലെ താരത്തേയും ഗോളുകളുടെ എണ്ണത്തേയും പ്രവചിക്കാനുള്ള മത്സരവും സിറ്റി സ്വന്തം സൈറ്റിലൂടെ ആരാധകർക്ക് ഒരുക്കിയിരിക്കുകയാണ്.

സിറ്റിയുടെ ടീമിൽ എറിക് ഗാർഷ്യയും ആഴ്‌സണലിനെതിരെ കഴിഞ്ഞ ദിവസം പരിക്കേറ്റ നഥാൻ ആകെയും കളത്തിലിറങ്ങില്ലെന്ന് ഉറപ്പായി. ന്യൂകാസിൽ നിരയിൽ വിംഗറായ അല്ലൻ മാക്‌സിമും സെന്റർ ബാക്കായ ജമാൽ ലാസെല്ലെസ്സും പരിക്കേറ്റ് പുറത്താണ്. ഗോൾ കീപ്പർ മാർച്ചിൻ ദുബ്രാവ്ക ഉപ്പൂറ്റിയിലെ പരിക്കുമൂലവും കളിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe