ബ്രഹ്മപുരം അഴിമതിയുടെ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ: കെ സുരേന്ദ്രൻ

news image
Mar 17, 2023, 10:19 am GMT+0000 payyolionline.in

കൊച്ചി: ബ്രഹ്മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രിയുമായി വിദേശയാത്രക്കിടയിലാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രഹ്മപുരം കരാർ കമ്പനിയുമായി മുഖ്യമന്ത്രി വിദേശത്ത് വച്ച് ചർച്ച നടത്തി. സംസ്ഥാനത്തെ  മാലിന്യ നിർമാർജ്ജനത്തിനായി ലോക  ബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും സഹകരിക്കുന്നു. ഈ കരാർ കമ്പനിയെ എല്ലായിടത്തും അടിച്ചേൽപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ അഴിമതിയുടെ പങ്ക് പറ്റിയവരാണ്. മാലിന്യ നിർമാർജ്ജനത്തിന്  വിദേശത്ത്  നിന്ന് വന്ന സഹായ വിവരങ്ങൾ  വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലോകബാങ്ക്, മറ്റു ഏജൻസികൾ, കേന്ദ്ര സർക്കാർ എന്നിവർ സംസ്ഥാനത്ത് മാലിന്യ നിർമാർജനത്തിനായി എത്ര രൂപ നൽകിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടി. നിയമസഭയിൽ ഇപ്പോൾ നടക്കുന്നത് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ്. ഷാഡോ ബോക്സിങ്ങാണ് നടക്കുന്നത്. വി ഡി സതീശന് പാപക്കറയിൽ നിന്ന് മാറാനാവില്ല. മാലിന്യ വിഷയത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe