ബ്രിജ് ഭൂഷണെ വെല്ലുവിളിച്ച് ​ഗുസ്തി താരങ്ങൾ; നാർകോ പരിശോധനക്ക് തയ്യാറുണ്ടോയെന്ന് സാക്ഷി

news image
May 10, 2023, 1:29 pm GMT+0000 payyolionline.in

ദില്ലി: ഗുസ്തി ഫെഡറഷൻ  അധ്യക്ഷൻ ബ്രിജ് ഭൂഷണെ വെല്ലുവിളിച്ച് ​ഗുസ്തി താരങ്ങൾ. നിരപരാധിത്വം തെളിയിക്കാൻ ബ്രിജ് ഭൂഷൻ നുണ പരിശോധനയ്ക്ക്  തയ്യാറാകട്ടെ എന്ന് വെല്ലുവിളിച്ച് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷനായി നൽകുന്ന പണം താരങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് രത്തൻ ടാറ്റ പരിശോധിക്കണമെന്നും വിനേശ് ഫോഗട്ട്  ആവശ്യപ്പെട്ടു.

ഈ മാസം 21 വരെ രാപ്പകൽ സമരം തുടരുമെന്ന് സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങൾ അറിയിച്ചു. 21 ന് യോ​ഗം ചേർന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കും. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും എത്തിച്ചേർന്നിരുന്നു. ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ മുഴുവൻ രാജ്യവും ഇവർക്കൊപ്പം നിൽക്കും. ഖാപ് പഞ്ചായത്തുകളിൽ നിന്നും 5000 പേർ ജന്തർ മന്തറിലെത്തിയിരുന്നു.

ഗുസ്തി  ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ​ഗുസ്തി താരങ്ങൾ 18 ദിവസമായി രാപ്പകൽ സമരം ചെയ്യുന്നത്. പരാതി നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. ഉത്തർപ്രദേശ് ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തിയത്,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe