ഭക്ഷ്യവിഷബാധ: തൃശൂരിൽ 13കാരൻ മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസ്സുകാരനും ആശുപത്രിയിൽ

news image
May 4, 2023, 3:59 pm GMT+0000 payyolionline.in

തൃശൂർ∙ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന്‍ ഹംദാന്‍(13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന(17), പിതൃസഹോദര മകന്‍ നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കുടുംബാംഗങ്ങളോടൊത്ത് ഈ മാസം രണ്ടിന് വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടത്തെ ഹോട്ടലില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ച മൂന്നുപേര്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഈ മൂന്നുപേര്‍ക്കും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. കാട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഹംദാന്‍ മരണപ്പെടുന്നത്. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷമേ മറ്റു വിവരങ്ങള്‍ ലഭ്യമാകൂ. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍. മാതാവ്- സീനത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe