ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത കമ്മീഷൻ ലഭിച്ചില്ല: കൊയിലാണ്ടിയിൽ റേഷൻ വ്യാപാരികളുടെ ധർണ്ണ

news image
Jul 26, 2021, 10:54 pm IST

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ താലുക്ക് സപ്ലൈ ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി. പത്ത് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മിഷൻ ലഭിക്കാത്തത് കൊണ്ടാണ് റേഷൻ വ്യാപാരികൾ കൊയിലാണ്ടി താലുക്ക് സപ്ലൈ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തിയത്. പ്രത്യേകം മറിയെടുത്തു തൊഴിലാളികളെ വെച്ചു കൊണ്ടാണ് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത്. എല്ലാ വിഭാഗം തൊഴിലാളികൾക്കും വേതനം നൽകിയപ്പോൾ റേഷൻ വ്യാപാരികളോട് സേവനമായി കാണണമെന്നാണ് ഭക്ഷ്യമന്ത്രി അറിയിച്ചത്.

ഓണത്തിന് മുമ്പ് കമ്മിഷൻ ലഭിച്ചിട്ടില്ലങ്കിൽ സമരം ശക്തമാക്കും ധർണ്ണ സമരം എം.എം സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചും പി.വി സുധൻ സ്വാഗതവും സുഗതൻ നന്ദിയും പറഞ്ഞു. സി.സി. കൃഷ്ണൻ പി.കെ ഗോപി കെ ജനാർദ്ദനൻ, പി.പി കരുണാകരൻ . സി കെ വിശ്വൻ പി ജാഫർ ശശി കുമാർ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe