ചെരണ്ടത്തൂർ: മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 28ന് കാലത്ത് നാലുമണി മുതൽ കർക്കിടക വാവ് ബലിതർപ്പണം നടക്കും. ബ്രഹ്മശ്രീ കൊഴുവിൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.
ബലിതർപ്പണം നടത്തുന്നതിന് പുഴയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റ്യാടി പുഴയും വടകര മാഹി കനാലും സംഗമിക്കുന്ന മൂഴിക്കലിൽ ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.