ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതം; ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

news image
Sep 19, 2022, 2:21 pm GMT+0000 payyolionline.in

വടകര: നാടൻപാട്ട് കലാകാരൻ ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. ഒരുമയുടെ നേതൃത്വത്തിൽ എം. പ്രേമനാണ് സംവിധായകൻ. ക്യാമറ പി.കെ. വിജേഷും എഡിറ്റിങ് ഒ.വി. കുരിക്കിലാടും നിർവഹിക്കുന്നു. ഇസ്മായിൽ കടത്തനാട്, അഖില രജീഷ്, എം.ടി.കെ. സൗമ്യ എന്നിവരാണ് പിന്നണിയിലുള്ളവർ.

സ്വിച്ച് ഓൺ മാധ്യമപ്രവർത്തകൻ അനൂപ് അനന്തൻ നിർവഹിച്ചു. പി.പി. പ്രഭാകരൻ, സലിൽകുമാർ, പി.കെ. വിജേഷ്, ഭരതൻ കുട്ടോത്ത്, കെ.കെ. അശോകൻ, സി.എം. കണാരൻ,  അഖില രജീഷ്, എം.ടി.കെ. സൗമ്യ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe