ഭാരത് ബന്ദിന് ഐക്യദാർഡ്യം; മേപ്പയ്യൂരിൽ സംയുക്ത സമിതിയുടെ സമരം

news image
Sep 18, 2021, 9:00 am IST

മേപ്പയൂർ : കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ സമരം നടന്നു.

 

 

കിസാൻ സഭ ജില്ലാ പ്രസിഡണ്ട്   കെ.നാരായണക്കുറുപ്പ് സമരം ഉദ്ഘാടനം ചെയ്തു. എം.കെ.രാമചന്ദ്രൻ അധ്യക്ഷം വഹിച്ചു.  എ ഐ ടി യു സി   മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി, കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.വി നാരായണൻ,  പിഎം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe