ഭാര്യയുടെ വിഷാദം മാറ്റാൻ പെൺസുഹൃത്തുക്കൾക്കായി മദ്യസൽക്കാരം; അഹമദാബാദിൽ അഞ്ചുപേർ അറസ്റ്റിൽ

news image
May 18, 2021, 11:35 am IST

അഹ്​മദാബാദ്​: ഗുജറാത്ത്​ അഹമദാബാദിൽ വീട്ടിൽ മദ്യവിരുന്നൊക്കിയ 42കാരനും നാലു സുഹൃത്തുക്കളും അറസ്റ്റിൽ. മദ്യം നിരോധിച്ചിരിക്കുന്ന സംസ്​ഥാനമാണ്​ ഗുജറാത്ത്​​.

 

കോവിഡ്​ ബാധിതയായിരുന്ന ഭാര്യയുടെ വിഷാദം മാറ്റുന്നതിനായിരുന്നു പാർട്ടി. പാർട്ടിക്കെത്തിയ നാലു പെൺസുഹൃത്തുക്കളിൽ ഒരാളുടെ ഭർത്താവ്​ പൊലീസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു റെയ്​ഡും അറസ്റ്റും.

 

 

ഗ്രീൻ അവന്യൂ മേപ്പ്​ൾ കൗണ്ടി ഒന്നിലാണ്​ അമോല പട്ടാഡിയയും ഭർത്താവ്​ കേതൻ പടാഡിയയുടെയും താമസം. അടുത്തിടെ അമോലക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയിരുന്നെങ്കിലും മാനസിക വിഷമത്തിലായിരുന്നു അവർ. ഭാര്യയുടെ വിഷമം മാറ്റാൻ കേതൻ നാലു പെൺസുഹൃത്തുക്കളെയും വിളിച്ചുവരുത്തി മദ്യസൽക്കാരം നടത്തുകയായിരുന്നു.

സുഹൃത്തുക്കളായ അനുരാധ ഗോയൽ, ഷെഫാലി പാണ്ഡെ, പ്രിയങ്ക ഷാ, പായൽ ലിംബാചിയ എന്നിവരാണ്​ സൽക്കാരത്തിൽ പ​െങ്കടുത്തത്​. അപാർട്ട്​മെന്‍റിൽ മദ്യസൽക്കാരം തുടരവേ നാലു സുഹൃത്തുക്കളിൽ ഒരാളുടെ ഭർത്താവ്​ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടന്ന്​ പൊലീസ്​ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

മദ്യപിച്ച്​ ലക്കുകെട്ട നിലയിലായിരുന്നു കേതൻ വാതിൽ തുറന്നതെന്ന്​ പൊലീസ്​ പറഞ്ഞു. അമോല ഒഴികെ മറ്റു നാലു സ്​ത്രീകളും മദ്യപിച്ചിരുന്നതായും പൊലീസ്​ പറഞ്ഞു. തുടർന്ന്​ അഞ്ചുപേരെയും മദ്യനിരോധന നിയമപ്രകാരം അറസ്റ്റ്​ ചെയ്യുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe