ഭാര്യയെ വെട്ടിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി

news image
Sep 18, 2022, 6:11 am GMT+0000 payyolionline.in

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയുടെ കൈ ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ ആക്രമിക്കാൻ എത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ച് ഭാര്യയെ കൊല്ലാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയത്. അഞ്ചുവയസ്സുള്ള കുട്ടിയുടെ മുന്നിൽ വെച്ചാണ് പ്രതി യുവതിയെ വെട്ടിയത്. യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി.

ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈക്കുമാണ് ഇന്നലെ വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ആക്രമണം നടന്നത്. ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെ പൊലീസ് പിടികൂടി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കൂടൽ പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe