ഭാഷയോ പ്രായമോ പ്രശ്‌നമില്ല, പ്രഭാസ് – ദീപിക ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം; കൊച്ചിയിലും ഓഡീഷന്‍

news image
Sep 8, 2021, 5:47 pm IST payyolionline.in

കൊച്ചി: ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദ​ഗ്ധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയതികളിലായാണ് ഓഡീഷന്‍ നടക്കുന്നത്.

 

 

 

കൊച്ചിയിലും ഓഡീഷന്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 നാകും കൊച്ചിയിലെ ഓഡീഷന്‍.  ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന  ചിത്രത്തില്‍ ദീപികാ പദുക്കോണ്‍ ആണ് നായികയാവുന്നത്. അമിതാബ് ബച്ചനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 

 

ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

 

 

സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe