ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കഴിവിന്റെ ഉത്സവം സംഘടിപ്പിച്ചു

news image
Dec 10, 2013, 12:58 pm IST payyolionline.in

പയ്യോളി: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ‘കഴിവിന്റെ ഉത്സവം’- ‘കളിമുറ്റം’ അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളില്‍ നടന്നു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബാബു പയ്യത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജിഷ വി.വി.എം. വാര്‍ഡംഗം ഷൈജു മൂലയില്‍, എ.ഇ.ഒ. സുധാകുമാരി, ജെ.സി.ഐ. പുതിയനിരത്ത് പ്രസിഡന്റ് പ്രേമന്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ എ.കെ. ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് ഉഷ, സ്റ്റാഫ് സെക്രട്ടറി കെ.സി. രാഘവന്‍, ടി. മോഹന്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe