ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീട്ടിൽ തീപിടിത്തം

news image
Jun 25, 2022, 1:13 pm IST payyolionline.in

കോഴിക്കോട്: ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ്‌ അപകടം. വീടിനകത്ത് ഉറങ്ങുകയായിരുന്നവർ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വീട്ടുടമ സുരേന്ദ്രൻ ബഹ്റൈനിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe