ഭർത്താവിന് വേറെ ബന്ധമുണ്ടെന്ന് സംശയം; രേഷ്മ ജീവനൊടുക്കിയത് മനോവിഷമത്തെ തുടർന്നെന്ന് നിഗമനം

news image
Aug 27, 2023, 10:35 am GMT+0000 payyolionline.in

തിരുവനന്തപുരം∙ അരുവിക്കരയിൽ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലർച്ചെ മൂന്നിനു മരിച്ചത്.

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നെന്ന സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ‍ബന്ധുക്കൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

സംഭവം നടക്കുമ്പോൾ അക്ഷയ് രാജ് വീട്ടിൽ ഉണ്ടായിയിരുന്നില്ല. അക്ഷയ് രാജ് പുറത്തുപോയ സമയത്താണ് കിടപ്പുമുറിയിലെ ഫാനിൽ രേഷ്മ തൂങ്ങിമരിച്ചത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്.

ഉടൻ തന്നെ അരുവിക്കര പൊലീസിൽ വിവരം അറിയിച്ചു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അരുവിക്കര മുളിലവിൻമൂട് സ്വദേശിയായ അക്ഷയ് രാജുമായി ജൂൺ 12നായിരുന്നു രേഷ്മയുടെ വിവാഹം. സംശയാസ്പദമായ ഒന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe