കൊയിലാണ്ടി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ കണയങ്കോട് അമ്പല മിത്തല്‍ ശ്രീജില (36)യെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചികിത്സയ്ക്ക് നാട്ടുകാര്‍ സഹായധനക്കമ്മിറ്റി രൂപീകരിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും കുടുംബശ്രീയും ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഭര്‍ത്താവും രണ്ടു കുട്ടികളുടെ അമ്മയുമായ ശ്രീജിലയെ കാന്‍സര്‍ പിടികൂടുന്നത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
വിറ്റുപെറുക്കിയും കടംവാങ്ങിയും 30 ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിക്കുകയും രോഗം ഭേദമായി ശ്രീജില ജീവിതത്തിലേക്ക് തിരികെ വന്നതുമായിരുന്നു. ഭീമമായ കടബാധ്യതയുണ്ടായിരുന്നെങ്കിലും ശ്രീജിലയെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ഭര്‍ത്താവ് ബിജുവും വീട്ടുകാരും. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചു തലശ്ശേരി മലബാര്‍ കാന്‍സര്‍ കെയര്‍ ആശുപത്രിയില്‍ ശ്രീജിലയെ പ്രവേശിപ്പിക്കേണ്ടി വന്നതും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ ഇനി പരിഹാരമായുള്ളൂ എന്നാണ് വിദഗ്ധഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതും വളരെ അടിയന്തിരമായി ചെയ്യുകയും വേണം.
ചികില്‍സയ്ക്കായി ഏകദേശം 45 ലക്ഷത്തോളം രൂപ ചെലവുവരും. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ശ്രീജില ചികില്‍സാ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചത്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ചെയര്‍പേഴ്സണായും സതീഷ് കന്നൂര് കണ്‍വീനറായും അമ്പലമീത്തല്‍ ശ്രീജില ചികിത്സാ സഹായക്കമ്മിറ്റി രൂപീകരിച്ചു. 00 000040321008962 അക്കൗണ്ട് നമ്പറായി എസ്.ബി.ഐ ഉളളിയേരി ബ്രാഞ്ചില്‍ അക്കൌണ്ട് തുറന്നു. SBIN0071261 ആണ് ഐ എഫ് എസ് സി കോഡ്