മഞ്ചേരിയില്‍ ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ

news image
Mar 31, 2023, 3:43 am GMT+0000 payyolionline.in

മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.

2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe