മഞ്ജു വാര്യർ ജനുവരി 14ന് വീണ്ടും വിവാഹിതയാകുന്നു

news image
Jan 11, 2021, 6:33 pm IST

മഞ്ജു വാര്യര്‍ എന്ന നടിയോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അഭിനയജീവിതം തുടങ്ങിയ കാലം മുതല്‍ ഇതുവരെയും മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് തന്നെ മനസ്സിലാക്കാം. സാക്ഷ്യം എന്ന ചിത്രത്തില്‍ തുടങ്ങി ദ പ്രീസ്റ്റ് വരെ എത്തി നില്‍ക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ.

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു മഞ്ജുവും ദിലീപും. 1998 ലായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ദാമ്പത്യത്തിൽ പ്രശ്ങ്ങൾ ഉടലെടുത്തതിനാൽ ഇരുവരും വേർപിരിഞ്ഞു . വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ആ വേർപിരിയൽ

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും തൊട്ടുപിന്നാലെ ദിലീപ് കാവ്യയെ വിവാഹം ചെയ്തതോടെ ഒത്തിരി ഗോസിപ്പുകളായിരുന്നു പുറത്ത് വന്നത്. ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തതോടെ മഞ്ജു വാര്യര്‍ക്കുള്ള ജനപ്രീതിയും പിന്തുണയുമാണ് സത്യത്തില്‍ കൂടിയത്

ദിലീപ് രണ്ടാം വിവാഹം കഴിച്ചതോടെ മഞ്ജുവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതാ മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു, വിവാഹം ജനുവരി: 14 ന് എന്ന തലക്കെട്ടിൽ സന്തോഷ് എലിക്കാട്ടൂർ എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്

സായാഹ്ന പത്ര വിൽപനക്കാരന്റെ കൂർമ്മബുദ്ധിയെ കുറിച്ചാണ് ഇവിടെ പറയുന്നത് . മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14 ന് എന്നും വിളിച്ചു പറഞ്ഞു പത്രം വിൽക്കാൻ നോക്കിയ പയ്യൻ അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമെന്നത് മുതലാക്കാനാണ് നോക്കിയത് .
സത്യത്തിൽ മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നില്ല,ജനുവരി 14 ന് അങ്ങനെ ഒരു വിവാഹവും നടക്കാൻ പോകുന്നില്ല. തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ ചൂടുള്ള വാർത്തയുള്ള പത്രങ്ങളുമായി വിൽപ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അത്. അവൻ തന്നെ അടിച്ചു വിട്ട ഗോസിപ്പായിരുന്നു അത്. അതുമല്ലെങ്കിൽ പച്ചക്കളവായിരുന്നു അത്.

 

വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് “

നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി….

ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂർ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe