മടപ്പള്ളി ഗവ.കോളേജിലെ പൂർവ്വകാല കെഎസ് യു പ്രവർത്തകരുടെ കൂട്ടായ്മ ‘സിമാക് ഫെസ്റ്റ് 2കെ23’ കുടുംബ സംഗമം സംഘടിപ്പിച്ചു

news image
Jan 17, 2023, 3:12 pm GMT+0000 payyolionline.in

മടപ്പള്ളി:  മടപ്പള്ളി ഗവ.കോളേജിലെ പൂർവ്വകാല കെ എസ് യു പ്രവർത്തകരുടെ കൂട്ടായ്മയായ ‘സിമാക്’ വടകര മുൻസിപ്പൽ ടൗൺഹാളിൽ  കുടുംബ സംഗമം നടത്തി. ‘സിമാക് ഫെസ്റ്റ് 2കെ23’ യുടെ ഉദ്ഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. മധു പുതുപ്പണം സ്വാഗതം പറഞ്ഞു, ചടങ്ങിൽ പ്രൊഫ.കെ.പി. അമ്മുകുട്ടി ആദ്ധ്യക്ഷം വഹിച്ചു.

സംസ്ഥാന യൂത്ത് കോൺഗ്രസ് സിക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥികളായ മുൻ . അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. അസഫ് അലി, കെ എസ് യു മുൻ സംസ്ഥാന ട്രഷററും കെ.പി.സി.സി മെമ്പറുമായ അഡ്വ ഐ. മൂസ്സ, എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. അച്ചുതൻ പുതിയേടത്ത്, പി.എൻ. അനിൽകുമാർ ,രാമചന്ദ്രൻ വരപ്രത്ത് എന്നിവർ സംസാരിച്ചു. സത്യൻ കെ.ടി. നന്ദി പറഞ്ഞു.

പ്രശസ്ത നാടക സിനിമാ നടൻ അകം അശോകൻ , ഫ്ലവേഴ്സ് ടോപ്പ് സിംഗർ ശ്രീനന്ദ് വിനോദ്,  പരീക്ഷകളിൽ വിജയം നേടിയ ‘സിമാക് ‘ അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. മുൻ. കെ.പി.സി.സി പ്രസിഡണ്ട് കെ. മുരളീധരൻ . എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .
സിമാക് സിക്രട്ടറി മുരളീധരൻ കെ സ്വാഗതം പറഞ്ഞു , പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത്ത് ആദ്ധ്യക്ഷം വഹിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ പ്രവീൺ കുമാർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe