മണിപ്പൂർ കലാപം അവസാനിപ്പിക്കുക; കേരള പട്ടിക വിഭാഗ സമാജം കൊയിലാണ്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

news image
Jul 26, 2023, 2:08 pm GMT+0000 payyolionline.in

കൊയിലാണ്ടി: മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് കേരള പട്ടിക വിഭാഗ സമാജം കൊയിലാണ്ടിയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ആദിവാസികൾക്ക് നീതി ലഭിക്കുന്നതിന് കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമണങ്ങളിൽ ശക്തമായ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

സമാജം പ്രസിഡണ്ട്. എം.എം.ശ്രീധരൻ ഉൽഘാടനം ചെയ്തു. എ.കെ.ബാബുരാജ്, പി.എം.ബി.നടേരി, കെ.പി.മാധവൻ, കെ.കെ.ഉണ്ണി, കെ.സരോജിനി, ടി.വി.പവിത്രൻ, രാഘവൻ മുത്താമ്പി, കെ.കെ.ഉണ്ണി, കെ.എ.ജനാർദനൻ, പി.എം.വിജയൻ, പി.ടി.ഉദയൻ ,കെ .ടി.നാണു നേതൃത്വം നൽകി,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe