മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം നീട്ടി

news image
Nov 20, 2024, 4:43 pm GMT+0000 payyolionline.in

ഇംഫാൽ > മണിപ്പുരിൽ കലാപം നിയന്ത്രണമില്ലാതെ തുടരുന്നതിനിടെ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് കൂടി നിർത്തിവച്ചു. മണിപ്പൂർ സർക്കാരിന്റെ ഉത്തരവ് പ്രകാരം ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ്‌ നിർത്തിവെച്ചത്‌.

ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന ഉള്ളടക്കം സാമൂഹിക വിരുദ്ധർ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ്‌ ഇന്റർനെറ്റ്‌ നിരോധനമെന്നാണ്‌ മണിപ്പൂർ സർക്കാരിന്റെ ന്യായീകരണം. കലാപം വർധിച്ച സാഹചര്യത്തിൽ ഭരണകൂടം നവംബർ 16-ന് രണ്ട് ദിവസത്തേക്ക് സേവനങ്ങൾ നിർത്തിവച്ചിരുന്നു

നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂർ, തൗബാൽ, ചുരാചന്ദ്പൂർ, മണിപ്പൂരിലെ കാങ്‌പോക്‌പി എന്നീ പ്രദേശങ്ങളിലെ  മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ്‌ മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe