വടകര: മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലും കുറുന്തോടിയിലും പേപ്പട്ടിയുടെ കടിയേറ്റ് എം.എല്‍.എയുടെ ഭാര്യയടക്കം നാല് പേര് ആശുപത്രിയിലായി. നാദാപുരം എം.എല്‍.എ ഇ.കെ.വിജയന്റെ ഭാര്യ മുതുവന ഇരുമ്പന്കണ്ടിയില് അനിത, വയനാട് സ്വദേശിയും മുതുവനയില്‍ താമസക്കാരനുമായ മൊയക്കുന്നുമ്മല്‍ മീത്തല്‍ ധര്‍മ്മരാജ് എന്ന തമ്പു, കുറുന്തോടി യു.പി.സ്കൂള്‍ പ്യൂണ്‍ നടുക്കണ്ടി വിജയകുമാര്‍, പുത്തംപുരയില്‍ സുഷ എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് പേപ്പട്ടി പരാക്രമം തുടങ്ങിയത്. വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും മരുന്നില്ലാത്തതിനാല്‍ കടിയേറ്റവര്‍ തൃശൂരിലെക്കും ചിലര്‍ കോയമ്പത്തൂരിലേക്കും പോയിരിക്കുയാണ്.
മണിയൂരില്‍ പേപ്പട്ടിയുടെ കടിയേറ്റ് നാല് പേര് ആശുപത്രിയില്‍

Sep 6, 2022, 1:37 pm GMT+0000
payyolionline.in
ഇരട്ട വേതനം; മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപെട്ട് കോണ്‍ഗ്രസ്സ് ..
വീട്ടുവളപ്പിലെ കാട് വെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച ..