മണിയൂരിൽ കോവിഡിനിടയിൽ ഡെങ്കിപ്പനിയും: പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

news image
May 9, 2021, 8:30 pm IST

മണിയൂർ:  ഗ്രാമ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരുന്നു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 നും 50 ശതമാനത്തിനുമിടയിലാണ്.

മണിയൂര്‍  പഞ്ചായത്തിലെ വാർഡ് – 18 ൽ 11 പേർക്കും, വാർഡ് -20 ൽ 2 പേർക്കും വാർഡ് 3 ൽ 1 ആൾക്കും ഉൾപ്പെടെ കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ 13 പേർക്ക് ഡെങ്കിപ്പനി ബാധ ഉണ്ടായി. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ, കുടുബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട സംഘം വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം, കൊതുകിന്റെ സാന്ദ്രതാ പഠനം, വീടിനകത്ത് മരുന്ന് തളിക്കൽ, കൊതുക് നശീകരണത്തിന് ഫോഗിംഗ്, ബോധവൽക്കരണ നോട്ടീസ് വിതരണം എന്നിവ നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ശോഭന പി.ടി, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്പെ.ക്ടർമാരായ ഷിൻന്ദു സി.കെ, രാജേഷ്. കെ, റെജി വി.എസ്. അമൃത എന്നിവർ നേതൃത്വം നൽകി.

ലോക്ഡൗൺ കാലഘട്ടത്തിൽ കുടുംബ സമേതം എല്ലാവരും വീട്ടിലുള്ള സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയാക്കി, കൊതുക് മുട്ടയിട്ട് വളരുവാനുള്ള സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ, കോവിഡ് വൈറസ് ബാധയ്ക്ക് ഒപ്പം ഡെങ്കി വൈറസ് ബാധയുണ്ടായാൽ അപകട സാധ്യത വളരെ കൂടുതലാണെന്നും, ആയതിനാൽ ഉറവിട നശീകരണത്തിൽ പൊതു സമൂഹം അതീവ ജാഗ്രത കാണിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ: രാജേഷ് ശ്രീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ ബാബു എന്നിവർ അഭ്യർത്ഥിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe