മണ്ണാര്‍ക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അഞ്ചു വയസ്സുകാരി കാറിടിച്ച് മരിച്ചു. കോട്ടോപ്പാടം മേലേ അരിയൂര്‍ കുണ്ടുകണ്ടത്തില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നഫലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡില്‍ പുലിമുണ്ടക്കുന്നിലേക്ക് തിരിയുന്ന ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. അരിയൂര്‍ ഭാഗത്തുനിന്ന് കണ്ടമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
കുട്ടിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ഉമ്മു ആബിദ. സഹോദരങ്ങള്‍: നിഹാല്‍, നിഹാദ്.