മതഭീകരവാദികളിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണം: സി.സദാനന്ദൻ മാസ്റ്റർ

news image
Nov 24, 2021, 10:50 pm IST
കൊയിലാണ്ടി: മതപ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്റർ. നാടിന്റെ സമാധാനം കെടുത്തുന്ന ക്രൂരൻമാരായ ഇക്കൂട്ടരിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണം.
ഭീകര സംഘടനയായ സിമി നിരോധിക്കപ്പെട്ടപ്പോൾ സി.പി.എം പോലുള്ള സംഘടനകളിലും പോലീസിലും മാധ്യമരംഗത്തും ചേക്കേറിയ മതഭീകരവാദികൾ കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുകയാണ് . പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ഭീകരവാദപ്രവർത്തനം നടത്താതിരിക്കാൻ ഇസ്ലാം മതവിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയിൽ ആർ.എസ്.എസ്. മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ചിത്ത്ന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും കേരളത്തിൽ വളർന്നു വരുന്ന മതഭീകരതക്കെതിരെയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിഷ്കൃയത്വത്തിനെതിരെയും ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ദാമോദരൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ധർമ്മജാഗരൺ പ്രമുഖ് അഡ്വ.എൻ.അജീഷ്, മണികണ്ഠൻ നടുവത്തൂർ, ഒ.നാരായണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe