മത്സ്യസംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപ്പന്തൽ കത്തിച്ചു

news image
Jan 11, 2023, 3:26 am GMT+0000 payyolionline.in

കണ്ണൂർ∙ കാങ്കോൽ കരിയാപ്പിൽ പ്രവർത്തിക്കുന്ന സാഗർ പേൾ സീ ഫുഡ് മത്സ്യസംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപ്പന്തൽ പൊളിച്ച് കത്തിച്ചു. ഇന്നലെ രാത്രി പത്തോടെ അജ്ഞാതസംഘമാണ് പന്തലിന് തീയിട്ടത്ത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആലപ്പടമ്പ് പഞ്ചായത്തിൽ നേതൃത്വത്തിന് എതിരെ തിരിഞ്ഞ പൊതുപ്രവർത്തകൻ ജോബി പീറ്ററിനെ സിപിഎം ആലപടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ നേതൃത്വത്തിൽ നിന്ന് ഭീഷണിയുള്ളതായി സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പന്തൽ അക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe