മദ്യത്തിൽ വിഷം കല‍ര്‍ത്തിക്കൊന്ന സംഭവം; സുധീഷ് ‘ദൃശ്യം’ മോഡലിൽ പൊലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു

news image
Jan 14, 2023, 6:19 am GMT+0000 payyolionline.in

ഇടുക്കി : അടിമാലിയിൽ മദ്യത്തിൽ വിഷം ചേർത്ത് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുധീഷ് ദൃശ്യം സിനിമാ മോഡലിൽ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ. മരിച്ച കുഞ്ഞുമോന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ മദ്യം വഴിയിൽ കിടന്നു കിട്ടിയതാണെന്ന് സുധീഷ് പ്രചരിപ്പിച്ചു. ആളുകളെയും പൊലീസിനെയും ഈ രീതിയിൽ തെറ്റിധരിപ്പിക്കാൻ സുധീഷിനായി. മദ്യ കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. സിറിഞ്ച് ഉപയോഗിച്ചല്ല സുധീഷ് വിഷം കല‍ര്‍ത്തിയതെന്നും ഇപ്പോൾ തെളിഞ്ഞു.

പ്രതി സുധീഷിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് പൊലീസ് ഇന്ന് തെളിവെടുക്കും. മദ്യം കഴിച്ച അപ്സരക്കുന്ന് മദ്യം വാങ്ങിയ സ്ഥലം വിഷം വാങ്ങിയ കട എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിൽ സുഹൃത്ത് മനോജിനെ കൊല്ലാനാണ് മധ്യത്തിൽ വിഷം കലർത്തിയതെ ന്ന് പ്രതി  അന്വേഷണസംഘത്തേട് സമ്മതിച്ചിരുന്നു.

അടിമാലിയില്‍ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. മരിച്ച കുഞ്ഞുമോന്‍റെ മരുമകനായ സുധീഷാണ് മദ്യത്തിൽ വിഷം കല‍ര്‍ത്തിയത്. കഞ്ചാവുവില‍്പ്പനയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കം മൂലം കൂട്ടാളിയായ മനോജിനെ കൊല്ലാന്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയെന്നാണ് സുധീഷ് പൊലീസിന് നല്‍കിയ മൊഴി.

ജനവരി 8 ന് രാവിലെയാണ് സൂധീഷ് മദ്യവുമായി കൂട്ടാളികളായ മനോജ്, അനില്‍കുമാര്‍,  അമ്മാവന്‍ കുഞ്ഞുമോന്‍ എന്നിവരെ സമീപിക്കുന്നത്. വഴിയില്‍ കിടന്ന് ലഭിച്ച മദ്യമെന്നായിരുന്നു പറഞ്ഞത്. നാലുപേരും മദ്യപിക്കുന്നവരെങ്കിലും സുധീഷ് കുടിച്ചില്ല. തുടര്‍ന്ന് ശര്‍ദ്ധി അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തിച്ചു. കുഞ്ഞുമോന്‍ മരിച്ചു. ആദ്യ ചോദ്യം ചെയ്യലില്‍ വഴിയില്‍ കിടന്ന് കിട്ടിയതാണെന്നും സിറിഞ്ചിന്‍റെ പാട് കുപ്പിയിലുണ്ടായിരുന്നുവെന്നും സുധീഷ് മറുപടി നല്‍കി. പിന്നീട് കുഞ്ഞുമോന്‍റെ മരണശേഷമാണ് പൊലീസ് വീണ്ടും സൂധീഷിനെ വിളിച്ച് ചോദ്യം ചെയ്യുന്നത്. ഇതില്‍ മനോജുമായുള്ള ചില സാമ്പത്തിക ഇടപാടുകളും മുമ്പുണ്ടായ വഴക്കും  സുധീഷ് മറച്ചുവെച്ചെന്ന് പോലീസ്  കണ്ടെത്തി.  കഞ്ചാവ് വില‍്പ്പനയിലെ പണമിടപാടമായി ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന്  പലരില്‍ നിന്നും മൊഴി ലഭിച്ചതോടെ പ്രതി സൂധീഷെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe