മധുകൊലക്കേസിൽ വിസ്താരം തുടരും,13ാം സാക്ഷി കൂറുമാറാത്തത് ആശ്വാസം,ഇതുവരെ കൂറുമാറിയത് ആറുപേർ

news image
Jul 27, 2022, 8:12 am IST payyolionline.in

പാലക്കാട്: അട്ടപ്പാടി മധുകേസിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടരും. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെ തന്നെയാകും ഇന്നും വിസ്തരിക്കുക. മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചതിന്‍റെ ആശ്വാസത്തിലാണ് പ്രോസിക്യൂഷൻ.

 

രഹസ്യ മൊഴി നൽകിയ ഒരു സാക്ഷിയെ കൂടി ഇനി വിസ്താരിക്കാനുണ്ട്.പ്രതികൾ മധുവിനെ പിടിക്കാൻ മലയിലേക്ക് പോകുന്നത് കണ്ട ജോളിയുടെ വിസ്താരവും ഇന്ന് ഉണ്ടാകും. പത്തുമുതൽ പതിനാറുവരെ സാക്ഷികളെ വിസ്തരിച്ചതിൽ ആറുപേർ ഇതിനോടകം കൂറുമാറിയിട്ടുണ്ട്. മൊഴിമാറ്റിയ രണ്ട് വനംവാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe