മധു വധക്കേസില്‍ കൂറുമാറിയ വനം വാച്ചർ സുനില്‍കുമാറിനെ പിരിച്ചുവിട്ടു

news image
Sep 14, 2022, 12:41 pm GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടി മധുകേസിൽ കൂറുമാറിയ വനംവാച്ചർ സുനിൽ കുമാറിനെ പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിലെ താൽക്കാലിക വാച്ചറായിരുന്നു. അതേസമയം, കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞു. സുനിൽ കുമാറിന്റെ കാഴ്ച ശക്തി പരിശോധന നടത്തുകയാണ്.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. മുൻപും കൂറുമാറിയ വനം വാച്ചർമാരെ പിരിച്ചുവിട്ടിരുന്നു. അബ്ദുൽ റസാഖ്, അനിൽ കുമാർ എന്നിവരെയാണു പിരിച്ചുവിട്ടത്.

കഴിഞ്ഞ ദിവസം 28ാം സാക്ഷി മണികണ്ഠൻ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂറുമാറ്റം തുടർക്കഥയായ മധു വധക്കേസിൽ 2 പേർ മൊഴിയിൽ ഉറച്ചുനിന്നതു ശ്രദ്ധേയമായി. 26ാം സാക്ഷി ജയകുമാറും മുൻ മൊഴിയിൽ ഉറച്ചുനിന്നപ്പോൾ 27ാം സാക്ഷി സെയ്തലവി കൂറുമാറി. ഒരു ഇടവേളയ്ക്കു ശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിൽ മധു കേസ് വിചാരണ പുനരാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe