ദില്ലി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഇറ്റാർസിക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു അപകടം. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് മറ്റൊരു അപകടം നടന്നത്. ചുർകിൽ നിന്നും ചോപാനിലേക്ക് പോകുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയുമാണ് അപകടത്തിൽ പെട്ടത്. പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് അപകടം. രണ്ടിടത്തും ആളപായമില്ല. തീവണ്ടികൾ തിരിച്ച് പാളത്തിൽ കയറ്റാനുള്ള നടപടികൾ തുടങ്ങിയെന്ന് റെയിൽവെ അറിയിച്ചു.
മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി; രണ്ടിടത്തും ആളപായമില്ല
Sep 16, 2024, 12:43 pm GMT+0000
payyolionline.in
മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില് ..
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തി ..