‘മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ തുടരാം; സ്റ്റാഫ് എണ്ണം പരിമിതപ്പെടുത്തിയാൽ നല്ലത്’: ഹൈക്കോടതി

news image
Dec 2, 2022, 3:51 am GMT+0000 payyolionline.in

കൊച്ചി : മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഇത് നയപരമായ തീരുമാനമാണ്. നിലവിലെ പെൻഷൻ രീതി തുടരാം. എന്നാൽ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജീവനക്കാരെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദവും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനത്തിലും ഇത് ബാധകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe