മന്ത്രി പരാതി കണ്ടു; കൊയിലാണ്ടി ദേശീയപാതയോരത്തെ കുഴിയടച്ചു

news image
Jul 27, 2021, 9:22 am IST

കൊയിലാണ്ടി :  പലതവണ പൊതുമരാമത്തുവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അടയ്ക്കാത്ത കുഴികൾക്ക് ഒടുവിൽ മന്ത്രിയുടെ ഇടപെടലിൽ പരിഹാരമായി.

 

 

കൊയിലാണ്ടി ദേശീയപാതയോരത്തെ പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നിലെ വെള്ളക്കെട്ട് ക്വാറി അവശിഷ്ടം നിക്ഷേപിച്ച് നികത്തിയത്. പാതയോരത്തെ വെള്ളക്കെട്ട് നിറഞ്ഞ കുഴി യാത്രക്കാർക്കുണ്ടാകുന്ന ദുരിതാവസ്ഥയെക്കുറിച്ച് വാര്‍ത്ത നൽകിയിരുന്നു. ഇക്കാര്യം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെട്ട ഉടനെയാണ് കുഴി നികത്താൻ നിർദേശം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe