മന്ത്രി റോഷി അഗസ്റ്റിനു നേരെ കട്ടപ്പനയിൽ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശി

news image
Jun 25, 2022, 7:45 pm IST payyolionline.in

തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്‌ അടക്കം 2 പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. സജീവ് കെ എ എസ് എ എം സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനു ഇടയാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe