കൊയിലാണ്ടി: നഗരത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വില്പന, പരസ്യ മദ്യപാനം എന്നിവയ്ക്കെതിരെ നഗരസഭ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍യോഗം ബഹിഷ്കരിച്ചു. നഗരത്തിലെ പല പെട്ടിക്കടകളിലും നിരോധിച്ച പാന്‍പരാഗ്, പാന്‍മസാല എന്നിവ വില്‍ക്കുന്നുണ്ട്. അത്തരം പെട്ടിക്കടകള്‍ നീക്കം ചെയ്യണമെന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പി. രത്നവല്ലി വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, വത്സരാജ് കേളോത്ത്, കെ.എം. നജീബ്, രജീഷ് വെങ്ങളത്തുകണ്ടി സി.പി. കരുണന്, പി. ജമാല്‍, ടി.വി. ഇസ്മയില്‍, മനോജ് പയറ്റുവളപ്പില്‍, ഷീബ അരീക്കല്‍, മീനാക്ഷി, സി.കെ. സഹീറ എന്നിവര്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു.
കൊയിലാണ്ടി നഗരസഭാ കൌണ്‍സില്‍ യോഗം ബഹിഷ്കരിച്ച യു ഡി എഫ് കൌണ്‍സിലര്‍മാര്‍ നടത്തിയ ധാരണ പ്രതിപക്ഷ നേതാവ് പി.രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു