മയക്ക്മരുന്ന്-ബ്ലേഡ് മാഫിയകള്‍ക്കെതിരെ ജാഗ്രത പുലത്തുക : ബി.ജെ പി

news image
Oct 23, 2013, 11:11 pm IST payyolionline.in

ഓര്‍ക്കാട്ടേരി: ടൌണിലെ വര്‍ധിച്ചുവരുന്ന മയക്ക് മരുന്ന് ബ്ലേഡ് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജി.പി ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന സാമ്പത്തിക അരാജകത്വത്തിനും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും  എതിരെ പൊതുജനം ജാഗ്രത പുലര്‍ത്തണമെന്ന് ബി.ജി.പി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓര്‍ക്കാട്ടേരി വേദവ്യാസ വിദ്യ പീഠത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി ശ്രീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.പി അനന്തന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി യുടെ പഞ്ചായത്ത് പ്രസിഡന്റായി എം.സി അശോകനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റമാരായി പി സുരേന്ദ്രന്‍, സി ഗോപാലക്കുറുപ്പ്, ജനറല്‍ സെക്രട്ടറി പി ഗംഗാധരന്‍, സെക്രട്ടറി രജീഷ് കെ.എം എന്നിവരെയും തെരഞ്ഞെടുത്തു. ഓര്‍ക്കാട്ടേരി പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റ പണിനടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ ശ്രീധരന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍സെക്രട്ടറി എം.പി രാജന്‍, അഖില, കടത്തനാട് ബാലകൃഷ്ണന്‍ മാസ്റ്റര്‍, അടിയേരി രവീന്ദ്രന്‍, ടി.കെ വാസുമാസ്റ്റര്‍, എം.സി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe